2015 Aug 21 | View Count:481
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സീനിയര്‍ സിറ്റിസണ്‍ ഫോറം ബാലുശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ബാലുശ്ശേരി പഞ്ചായത്തിന് മുന്നില്‍ ധര്‍ണ നടത്തി. ധര്‍ണ പി. ബാലന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. ഉണ്ണീരിക്കുട്ടി അധ്യക്ഷത വഹിച്ചു. പി.കെ. സുപ്രന്‍, എ.എം. ഗോപാലന്‍ നായര്‍, എം. കുട്ടികൃഷ്ണന്‍, ഇമ്പിച്ചി മൊയ്തി എന്നിവര്‍ പ്രസംഗിച്ചു.
2015 Aug 11 | View Count:422
പനങ്ങാട് കൃഷിഭവന്‍, ഐശ്വര്യ പച്ചക്കറി ക്ലൂസ്റ്റര്‍ എന്നിവ ചേര്‍ന്ന് ആരംഭിച്ച പച്ചക്കറിത്തൈ ഉത്പാദനകേന്ദ്രം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയില്‍ കുറുമ്പൊയില്‍ ഉദ്ഘാടനകര്‍മം നിര്‍വഹിച്ചു. പി.കെ. ഹരിദാസന്‍ അധ്യക്ഷത വഹിച്ചു. വീരവര്‍മ രാജ, എന്‍.കെ. ജയരാജന്‍, കൃഷി ഓഫീസര്‍ കെ.വി. നൗഷാദ്, കെ. ബാലകൃഷ്ണന്‍, ആര്‍.കെ. അജിത്കുമാര്‍, പി.കെ. രവീന്ദ്രന്‍, എം.എം. പത്മനാഭന്‍, കെ.കെ. സദാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു. കൃഷി ഓഫീസറെ ചടങ്ങില്‍ ആദരിച്ചു. പ്ലൂസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഉപഹാരം നല്‍കി.
2015 Aug 06 | View Count:503
കോഴിക്കോട്: വിശപ്പുരഹിത നഗരം പദ്ധതിയുടെ ഭാഗമായി ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്‍റ് അസോസിയേഷനുമായി സഹകരിച്ച് ജില്ലാ ഭരണകൂടം നടപ്പാക്കിയ ഓപറേഷന്‍ സുലൈമാനി രണ്ടാം ഘട്ടത്തിലേക്ക്. പദ്ധതിയുടെ ഗുണം കൂടുതല്‍ പേര്‍ക്ക് എത്തിക്കുന്നതിനായി നഗരത്തില്‍ 13ഓളം മേഖലകള്‍ കേന്ദ്രീകരിച്ച് കൂപ്പണ്‍ വിതരണം ചെയ്യാനുള്ള സംവിധാനം ആരംഭിച്ചു. നഗരത്തിലെ കോളജുകളില്‍നിന്ന് വളന്‍റിയര്‍മാരും കൂപ്പണ്‍ എത്തിക്കുന്നതിന് സഹകരിക്കാനായി മുന്നോട്ടുവന്നിട്ടുണ്ട്. നഗരത്തില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള പുതിയസ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, മെഡിക്കല്‍ കോളജ്, ബീച്ച് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കൗണ്ടറുകള്‍ വഴി ഇപ്പോള്‍ ഓപറേഷന്‍ സുലൈമാനി കൂപ്പണുകള്‍ ലഭ്യമാണ്. കൂപ്പണ്‍ ബുക്കുകള്‍ വാങ്ങി അര്‍ഹതപ്പെട്ടവര്‍ക്ക് ...
2015 Jul 23 | View Count:435
കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ എം.കോം പ്രവേശനം ആരംഭിച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0496-2642456, 9847585039.
Displaying 25-28 of 116 results.