2015 Mar 01 | View Count:548
എല്ലാവരും കാത്തിരുന്ന വാട്‌സ്‌ആപ് കോളിംഗ് സം‌വിധാനം കേരളത്തിലും നിലവില്‍ വന്നു. ഈ സം‌വിധാനം നിങ്ങളുടെ മൊബൈലില്‍ ലഭ്യമാകാന്‍ വാട്‌സ്‌ആപിന്റെ പുതിയ വെര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്യുക.(Version : 2.11.561). അതിനു ശേഷം കോളിംഗ് സം‌വിധാനം നിലവിലുള്ള ഒരു മൊബൈലില്‍ നിന്നും ലഭിക്കുന്ന ഒരു കോള്‍ സ്വീകരിച്ചാല്‍ കോളിംഗ് സവിധാനം നിങ്ങളുടെ മൊബൈലിലും ലഭിക്കുന്നതായിരിക്കും. കോളിംഗ് സം‌വിധാനം നിങ്ങളില്‍ ആര്‍ക്കും നിലവില്‍ ഇല്ലങ്കില്‍ അപ്‌ഡേറ്റ് ചെയ്ത ശേഷം ചുവടെ കാണുന്ന നമ്പറില്‍ വാട്‌സ്‌ആപ് മെസ്സേജ് ചെയ്യുക.
2015 Jan 19 | View Count:572
അറിഞ്ഞില്ലേ Whatsapp ഇപ്പോ കമ്പ്യൂട്ടറിലും.എങ്ങനെയാണെന്നല്ലെ? വളരെ എളുപ്പം. നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം.. 1) ആദ്യം കമ്പ്യൂട്ടറില്‍ ഈ ലിങ്ക്‌ തുറക്കുക. ലിങ്കില്‍ QR Code കാണാന്‍ സാധിക്കും. https://web.whatsapp.com/ 2) പിന്നെ ഫോണില്‍ Whatsapp തുറക്കുക, എന്നിട്ടു മെനുവില്‍ പോയി "WhatsApp Web" സെലെക്ട് ചെയ്യുക. അപ്പോള്‍ ഒരു സ്ക്യാന് വിന്‍ഡോ കിട്ടും 3)എന്നിട്ടു കമ്പ്യൂട്ടറില്‍ കണ്ട QR Code സ്കാൻ ചെയ്യുക 4 ) നിങ്ങളുടെ ഫോണിലെ വാട്സ് ആപ്പും വെബ് ക്ളൈന്റുമായി ഇപ്പോള്‍ പെയര്‍ ആകും. 5) മൊബൈലിന്റെ ഇന്റര്‍നെറ്റും കണക്ടഡ് ആയിരിക്കണം 6) WhatsApp in Computer റെഡി..
2014 Dec 02 | View Count:550
മൊബൈല്‍ ഫോണുകള്‍ നനയുന്നതും ഈര്‍പ്പം തട്ടുന്നതും സാധാരണയണ്‌. ഇനി നിങ്ങളുടെ ഫോണ്‍ നനഞ്ഞാല്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍. വെള്ളം നനഞ്ഞാല്‍ ഉടനടി നിങ്ങള്‍ ഫോണ്‍ വേര്‍പ്പെടുത്തി വയ്‌ക്കണം. സിം കാര്‍ഡ്‌ വേഗം ഊരിവയ്‌ക്കണം. വെള്ളത്തില്‍ നിന്ന്‌ അതി ജീവിക്കാന്‍ സിം കാര്‍ഡുകള്‍ക്ക്‌ കഴിയും. പക്ഷേ വെള്ളം നനഞ്ഞ ഫോണുകളില്‍ നിന്ന്‌ സിം ഊരി വയ്‌ക്കുന്നതാണ്‌ നല്ലത്‌. ടൗവലോ, തുണിയോ, പേപ്പറോ ഉപയോഗിച്ച്‌ ഫോണ്‍ നന്നായി തുടയ്‌ക്കുക. ഫോണ്‍ അധികം കുലുക്കരുത്‌. വാക്യും ക്ലീനര്‍ ഉപയോഗിച്ച്‌ വെള്ളം വലിച്ചെടുക്കുക. നന്നായി തുടച്ചതിനു ശേഷം ഉണങ്ങിയ അരിയില്‍ മൊബൈല്‍ ഫോണ്‍ നന്നായി തുണയില്‍ പൊതിഞ്ഞു വെക്കുക. അരി ഈർപ്പത്തെ വേഗം വലിച്ചെടുക്കും. പക്ഷേ സൂക്ഷിച്ച്‌ വേണം ചെയ്യുവാന്‍. ഹെയര്‍ഡ്രൈയര്‍ ഉപയോഗിച്ചു ഒരിക്കലും ഫോണ്‍ ഉണക്കരുത്‌. ഉണക്കിയ ഫോണ്‍ ...
2014 Dec 01 | View Count:544
ഇക്കാലത്ത് ഫോണ്‍ വില്‍ക്കുന്നവര്‍ക്ക് ഞെട്ടലുണ്ടാക്കുന്ന ഒരു വാര്‍ത്തയാണ് പ്രമുഖ ആന്റി വൈറസ്‌ കമ്പനിയായ ‘Avast’ പുറത്തു വിട്ടിരിക്കുന്നത്. വില്‍ക്കുന്നതിനു മുന്‍പ് ഫോണിലെ എല്ലാ വ്യക്തിഗത വിവരങ്ങളും ഡിലീറ്റ് ചെയ്താലും , factory reset ചെയ്താലും പിന്നീടു എല്ലാ വിവരങ്ങളും വീണ്ടെടുക്കാം എന്നവര്‍ തെളിയിച്ചു. ഇതിനായി അവര്‍ 20 സെക്കന്റ് ഹാന്‍ഡ്‌ android മൊബൈലുകള്‍ വാങ്ങി അതില്‍ നിന്നും 40000 ത്തില്‍ പരം ഫോട്ടോകളും, 750 ഇ-മെയിലുകളും അത്രതന്നെ SMS ഉം, കോണ്ടാക്റ്റുകളും തിരിച്ചെടുക്കുകയുണ്ടായി. ഇതില്‍ തന്നെ ഈ ഫോണിന്‍റെ മുന്‍കാല ഉടമസ്ഥര്‍ ആരായിരുന്നു എന്ന് തിരിച്ചറിയുന്ന രീതിയിലുള്ള നഗ്നചിത്രങ്ങളും, സെല്‍ഫികളും, facebook മെസ്സേജുകളും, WhatsApp സന്ദേശങ്ങളും ഉള്‍പ്പെടുന്നു. പലരും ഫോണില്‍ പരമ രഹസ്യമായി സൂക്ഷിക്കുന്ന പാസ്സ്‌വേഡുകള്‍, ക്രെഡിറ്റ്‌കാര്‍ഡ്, ബാങ്കിംഗ് ...
Displaying 1-4 of 11 results.