2014 Dec 01 | View Count:483
വാഹനത്തിന്റെ ടാക്സ് രേഖകള്‍ നഷ്ട്ടപ്പെട്ടാല്‍ വാഹനം കൈവശമുള്ള വ്യക്‌തിയോ ആരുടെ പേരിലാണോ രജിസ്റ്റര്‍ ചെയ്തത് ആ വ്യക്തിയോ ബന്ധപ്പെട്ട ടാക്‌സേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.അപേക്ഷയോടൊപ്പം രജിസ്‌ട്രേഷന്‍ സര്‍ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്‌. അപേക്ഷ ലഭിച്ചുകഴിഞ്ഞാല്‍ അതിന്റെ ഡൂപ്ലിക്കേറ്റ് ലഭിക്കും.ഇന്‍ഷുറന്‍സ് രേഖ നഷ്ടപ്പെട്ടാല്‍ നഷ്ടപ്പെടാനിടയായ സാഹചര്യവും അത് വീണ്ടെടുക്കാനുള്ള ശ്രമവും കാണിച്ച് ഇന്‍ഷുറന്‍സ് കമ്പനിയില്‍ പോലിസി ഉടമ ഡിക്ലരേഷന്‍ നല്‍കേണ്ടതാണ്‍. പരാതിയുടെ നിജസ്ഥിതി വ്യക്തമായാല്‍ നിശ്‌ചിത ഫീസ് അടച്ച് പോളിസിയുടെ ഡ്യൂപ്ലിക്കേറ്റ് വാങ്ങാം.                                                                                                                   Balussery Admin  
2014 Nov 30 | View Count:417
ക്യാന്‍സറിനെ അതിജീവിച്ച് ജിഷ്ണു രാഘവന്‍ വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുന്നു. ജിഷ്ണുവിന്റെ നില വീണ്ടും ഗുരുതരമായി എന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നനിടെയാണ് നടന്‍ തിരിച്ചുവരുന്ന വാര്‍ത്ത സംവിധായകന്‍ രാജേഷ് നായര്‍ അറിയിച്ചത്. Read More: ജിഷ്ണുവിന് വേണ്ടി പൃഥ്വിയും ഇന്ദ്രനുമെല്ലാം രംഗത്ത് ഒരു വര്‍ഷം മുമ്പ്, ജിഷ്ണു രോഗശയ്യയില്‍ കിടുക്കുമ്പോള്‍ എടുത്ത ഫോട്ടോ കാണിച്ച്, നടന്‍ വീണ്ടും ഗുരുരാവസ്ഥയില്‍ എന്ന വ്യാജ വാര്‍ത്തയോട് പ്രതികരിക്കവെയാണ് രാജേഷ് നായര്‍ തന്റെ പുതിയ ചിത്രത്തെ കുറിച്ച് പറഞ്ഞത്.ഞങ്ങള്‍ ഒരു തിരക്കഥയുടെ ചര്‍ച്ചയിലാണെന്നും വൈകാതെ അത് പ്രേക്ഷകര്‍ക്കു മുമ്പില്‍ എത്തുമെന്നുമാണ് രാജേഷ് നായരുടെ ഫേസ്ബുക്ക് പോസ്റ്റില്‍ സൂചിപ്പിക്കുന്നത്. റിമ കല്ലിങ്കലിനെ നായികയാക്കി 'എസ്‌കേപ്പ് ഫ്രം ഉഗാണ്ട' എന്ന ചിത്രം സംവിധാനം ...
2014 Nov 30 | View Count:444
എ.ടി.എം. കാർഡ് ലഭ്യമാക്കിയ അക്കൌണ്ട് ഉള്ള ബാങ്കിൽ പരാതി നൽകണം. ബാങ്കിന്റെ കസ്റ്റമർ കെയറിൽ ഫോൺ മുഖാന്തിരവും പരാതിപ്പെടണം. പരാതി രജിസ്റ്റർ ചെയ്ത നമ്പരോ, അക്നോളഡ്ജ്മെന്റൊ വാങ്ങണം.എ.ടി.എം തകരാർ മൂലം പണം ലഭിക്കാതെ അക്കൌണ്ടിൽ നിന്നും കുറവ് ചെയ്തവരുടെ പരാതി ലഭിച്ച് 12 ദിവസങ്ങൾക്കുള്ളിൽ പണം തിരിച്ച് നൽകിയിരിക്കണമെന്നാണു റിസർവ്വ് ബാങ്കിന്റെ നിർദ്ദേശം.പണം തിരിയെ നൽകാൻ താമസിച്ചാൽ 12 ദിവസത്തിനു മുകളിൽ വീഴ്ച വരുത്തുന്ന ഓരോ ദിവസത്തിനും 100 രൂപ വീതം നഷ്ടപരിഹാരം പണം തിരിയെ നൽകുന്നതോടൊപ്പം നൽകണം. നഷ്ടപരിഹാരത്തിനു വേണ്ടി പ്രത്യേക അപേക്ഷയൊന്നും ആവശ്യമില്ല.                                                   
2014 Nov 27 | View Count:586
റേഷന്‍ കാർഡിൽ പേരു ചേർക്കാന്‍ താലൂക്ക് സപ്‌ളൈ ഓഫീസർക്ക് അല്ലങ്കിൽ സിറ്റി റേഷനിംഗ് ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. മറ്റേതെങ്കിലും റേഷന്‍ കാർഡിൽ പേരുള്ളവരാണങ്കിൽ ആ കാർഡിലെ പേര് നീക്കം ചെയ്തതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽമാത്രമെ പുതിയ കാർഡിൽ പേര് ചേർക്കൂ.മറ്റേതെങ്കിലും റേഷന്‍ കാർഡിൽ പേരില്ലാത്തവരാണെങ്കിലും അവർ അക്കാര്യം തെളിയിക്കുന്നതിiഉള്ള രേഖകൾ ഹാജരാക്കേണ്ടതുണ്ട്. ഈ രേഖകൾ റേഷനിംഗ് ഇൻസ്പെക്‌ടർ അന്വേഷിച്ച് ബോധ്യപ്പെട്ടാൽ മാത്രമെ റേഷന്‍ കാർഡിൽ പേര് ചേർക്കുകയുള്ളൂ.
Displaying 113-116 of 116 results.