2014 Dec 01 | View Count:542
ഈ ചെറു പ്രായത്തില്‍ തന്നെ തലമുടി നരക്കുന്നു എന്ന വിഷമത്തിലാണോ നിങ്ങള്‍ .കൂട്ടുകാരൊക്കെ വയസന്‍ എന്നു വിളിച്ചു തുടങ്ങിയോ ? എങ്കിലിതാ അകാല നര കാരണം വിഷമിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത‍ . മനുഷ്യര്‍ക്ക് വരുന്ന നരയും വ്യക്തിയുടെ ആരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്ന് ശാസ്ത്രജ്ഞന്മാര്‍ . നര ആരോഗ്യത്തിന്റെ പ്രത്യക്ഷ സൂചനയാണെന്നാണ് ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്.പെട്ടന്ന് നരക്കുന്നവര്‍ക്ക് ആരോഗ്യ പരവും നീണ്ടതുമായ ഒരു ജീവിതം മുന്നിലുണ്ടെന്ന് ഗവേഷണ ഫലങ്ങള്‍ ആധാരമാക്കി സ്പാനിഷ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. കാട്ടുപന്നികളില്‍ നടത്തിയ ഗവേഷണങ്ങളുടെ ഫലമായാണ് അവര്‍ ഇത്തരം ഒരു അഭിപ്രായത്തില്‍ എത്തി ചേര്‍ന്നത്‌ . കാട്ടുപന്നികളില്‍ മനുഷ്യരെപോലെ നരച്ച രോമങ്ങള്‍ കാണാറുണ്ട്. ഇത്തരം കാട്ടുപന്നികള്‍ക്ക് നല്ല ആരോഗ്യമായിരിക്കുമെന്നു ...
2014 Oct 03 | View Count:540
മധുരം ഒഴിവാക്കുക. എണ്ണയും തേങ്ങയും നിയന്ത്രിക്കുക.   കൃത്യസമയങ്ങളില്‍ ആഹാരം കഴിക്കുക. വറുത്തതും പൊരിച്ചതും കഴിവതും ഒഴിവാക്കുക. പഴങ്ങള്‍ ദിവസം ഒന്നോ രണ്ടോ മാത്രം കഴിക്കുക. പച്ചക്കറികളും ഇലവര്‍ഗങ്ങളും എല്ലാ ഭക്ഷണത്തിനൊപ്പവും ഉള്‍പ്പെടുത്തുക. തൊലികളഞ്ഞ കോഴിയിറച്ചി കഴിക്കാം.  മാട്ടിറച്ചി പരമാവധി ഒഴിവാക്കണം.  പൊറോട്ട, ബേക്കറി ഉല്‍പന്നങ്ങള്‍, ലഘുപാനീയങ്ങള്‍, മുട്ടയുടെ മഞ്ഞക്കരു എന്നിവ ഒഴിവാക്കുക. ഉപ്പിന്റെ ഉപയോഗം കുറക്കുക. തവിടോടുകൂടിയ ധാന്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പാലിന്റെ അളവ് നിയന്ത്രിക്കുക. ആഹാരത്തിന്റെ അളവ് നിയന്ത്രിക്കുക. ദിവസവും 8 മുതല്‍  12 വരെ ഗ്ലാസ്സ് വെള്ളം കുടിക്കുക. കാപ്പിയും ചായയും അമിതമായി കഴിക്കരുത്.
2014 Oct 03 | View Count:802
ശിരോ രോഗങ്ങള്‍          ശിരോ രോഗികള്‍ക്കുള്ള ഭക്ഷണക്രമവും ജീവിതക്രമവും ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നുണ്ട്.  ആട്ടിന്‍മാംസം, പഴകിയ ചെന്നല്ലരി, ചെറുപയര്‍, പഴം, മുതിര, ഉഴുന്ന്, പഴകിയ നെയ്യ്, ചൂടുപാല്‍, മുന്തിരി, നെല്ലിക്ക, പടവലങ്ങ, മാതളപ്പഴം എന്നീ ഭക്ഷണങ്ങള്‍ ശിരോരോഗികള്‍ക്ക് ഉത്തമമാണ്.  ദുഷിച്ച ജലം, പകലുറക്കം, അമിത മാനസിക വിക്ഷോഭം, വേഗധാരണം, പുളി, എരിവ്, ഉപ്പ് എന്നീ രസങ്ങളടങ്ങിയ ഭക്ഷണങ്ങളുടെ അമിതോപയോഗം എന്നിവ ശിരോ രോഗികള്‍ക്ക് നിഷിദ്ധമാണ്.              ശിരസ്സിനെ സംബന്ധിക്കുന്ന രോഗങ്ങള്‍ക്കുള്ള പ്രധാന ചികിത്സ നസ്യം ആണ്.  പ്രഭാതത്തിലാണ് നസ്യം ചെയ്യുന്നത്.  രോഗിയെ രോഗത്തിനനുസരിച്ചുള്ള എണ്ണ പുരട്ടി വിയര്‍പ്പിക്കുകയാണ് ആദ്യം.  എന്നിട്ട് മൂക്കിലൂടെ ഔഷധപ്രയോഗം നടത്തുന്നു.  നസ്യം കൂടാതെ ശിരോവസ്തി, ശിരോധാര തുടങ്ങിയ ചികിത്സാ ക്രമങ്ങളും ...
2014 Oct 03 | View Count:647
ജലദോഷം, നീരിറക്കം കുളികഴിഞ്ഞ് രാസ്നാദി ചൂര്‍ണ്ണം തലയില്‍ തിരുമ്മുന്നത് പതിവാക്കുക. ജലദോഷവും തലനീരിറക്കവും നിശ്ശേഷം മാറുന്നതാണ്.   മുട്ടുവേദന കരിനൊച്ചിയില അരച്ചിട്ടാല്‍‍ മുട്ടുവേദന മാറും. മുലപ്പാല്‍‍  വര്‍ദ്ധിക്കാന്‍‍ ശതാവരിക്കിഴങ്ങ് ഉണക്കിപ്പൊടിച്ച് പശുവി‍ന്‍‍ പാലില്‍  കലക്കി സേവിക്കുന്നത് മുലപ്പാല്‍‍  വര്‍ദ്ധിക്കാന്‍‍ വിശേഷമാണ്.  ദഹനക്കേട്, വായുകോപം ഇഞ്ചിനീര്, നാരങ്ങാനീര് ഇവ ചേര്‍ത്തു കഴിച്ചാല്‍ ദഹനക്കേടുംവായുകോപവും മാറും.        കുരുക്കള്‍ വിങ്ങിപ്പൊട്ടിയ കുരുക്കളില്‍‍ നിന്ന് പഴുപ്പു പൂര്‍ണ്ണമായും പോയില്ലെങ്കില്‍‍  മുളമ്പഞ്ഞിവെയ്ക്കാവുന്നതാണ്.  നടുവേദന ആവണക്കെണ്ണയും കരിനൊച്ചിയിലയുടെ ചാറും  സമാസമം ചേര്‍ത്തു സേവിക്കുന്നത്നടുവേദന കുറയാന്‍ സഹായിക്കും.          മോണപഴുപ്പ് മല്ലിയുടെ ഇല ചവച്ചുതുപ്പിയാല്‍ ...
Displaying 1-4 of 9 results.