2014 Oct 02 | View Count:1251
കോഴി കോഴികള്‍ക്ക് പണ്ടുകാലത്ത് മണ്ണുകൊണ്ടായിരുന്നു കൂടൊരുക്കിയിരുന്നത്.  തീറ്റയായി നെല്ലും അരിയും തവിടും കൊടുക്കാം.  മുട്ടകള്‍ അടവെച്ച് 24, 25 ദിവസം കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ പുറത്തുവരും.       കോഴികളില്‍ സാധാരണയായി കാണുന്ന അസുഖമാണ് പനി.  അതിന്റെ ലക്ഷണം അവ വെളുത്ത നിറത്തില്‍ വിസര്‍ജ്ജിക്കുകയും കോഴികള്‍ തൂങ്ങി നില്‍ക്കുകയും ചെയ്യുന്നതാണ്.  ഇതിന് ഔഷധമായി കരിക്കട്ടയും മഞ്ഞളും തേച്ചുകൊടുക്കുകയായിരുന്നു പതിവ്.  കുരുപ്പ് (വസൂരി) എന്ന അസുഖം വരുമ്പോള്‍ ഉപ്പും അട്ടക്കരിയും  വെളിച്ചെണ്ണയില്‍ ചാലിച്ച മിശ്രിതം പുരട്ടി കൊടുക്കാം.  കൂടാതെ കള്ളിന്റെ മട്ട് നാവില്‍ ഉറ്റിച്ചുകൊടുക്കാം.  പനങ്കള്ള് തേച്ചുകൊടുക്കുകയും ചെയ്യാം. ടര്‍ക്കി കോഴി  ടര്‍ക്കി കോഴികളെ തുറന്നുവിട്ടു വളര്‍ത്തുന്ന രീതിയാണ് സ്വീകരിക്കേണ്ടത്.  തറയില്‍ നിന്നും ഒരടി ...
2014 Oct 02 | View Count:693
വേനല്‍കാലത്തെ കടുത്ത ചൂട് പാലുല്പാദനത്തെ ബാധിക്കുന്നു.  പശുക്കള്‍ക്ക് അനുയോജ്യമായഅന്തരീക്ഷോഷ്മാവ്  50-55 ഡിഗ്രി എഫ്. ആണ്. 80 ഡിഗ്രി എഫിനു മുകളിലായാല്‍ചൂടുകുറക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. അന്തരീക്ഷോഷ്മാവ്വര്‍ദ്ധിക്കുന്നതിനനുസരിച്ച് ശരീരോഷ്മാവ് ക്രമീകരിക്കുന്നതിനായി ശ്വാസനിരക്കും വിയര്‍ക്കലും കൂടുന്നു.                വേനല്‍ക്കാല ഭക്ഷണത്തില്‍ മാംസ്യത്തിന്റെയും ഊര്‍ജ്ജദായകമായ കൊഴുപ്പിന്റെയും അളവു കൂട്ടുകയും,നാരിന്റെ അംശം കുറക്കുകയും ചെയ്യേണ്ടതാണ്.  ഇതിനായി പരുത്തിക്കുരു, സോയാബീന്‍ എന്നിവ തീറ്റയില്‍ ഉള്‍പ്പെടുത്താവുന്നതാണ്.          അത്യുല്പാദനശേഷിയുള്ള ഇനങ്ങള്‍ക്ക്  ബൈപാസ് പ്രോട്ടീനുകളും, ബൈപാസ് ഫാറ്റുകളും നല്കാവുന്നതാണ്.  പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം എന്നീ ധാതുലവണങ്ങളും, എ, ഡി, ഇ എന്നീ ...
2014 Oct 02 | View Count:706
രോമാവരണം  -  ആരോഗ്യമുള്ള ഉരുക്കളുടെ രോമം തിളക്കവും മിനുസവുമുള്ളതായിരിക്കും. വിരബാധയുള്ളപ്പോള്‍ രോമം പരുപരുത്തിരിക്കും.  ശരീരോഷ്മാവ് കൂടുതലാണെങ്കില്‍ പശുക്കളുടെ  രോമം എഴുന്നേറ്റു നില്‍ക്കുന്നതായി കാണാം. കണ്ണുകള്‍ -  തിളക്കമുള്ള കണ്ണുകള്‍ ആരോഗ്യലക്ഷണമാണ്.  കണ്ണുകളിലെ നിറമാറ്റം, കണ്ണുനീര്‍വാര്‍ച്ച, കണ്ണുകള്‍ ചെറുതായി കുഴിഞ്ഞ് കാണുക എന്നിവ രോഗലക്ഷണങ്ങളാണ്.  വിരബാധയുള്ളപ്പോള്‍ രക്തക്കുറവുകൊണ്ട് കണ്ണിലെ ശ്ലേഷ്മതരം വിളറി വെളുത്തിരിക്കും. മഞ്ഞപ്പിത്തമുള്ളപ്പോള്‍ ശ്ലേഷ്മതരം മഞ്ഞനിറത്തില്‍ കാണപ്പെടും.  മൂക്ക്  - എപ്പോഴും നനവുള്ള മൂക്ക് ആരോഗ്യ ലക്ഷണമാണ്.   വരണ്ടുണങ്ങിയ മൂക്ക് പനിയുടെ ലക്ഷണവും. മൂക്കില്‍ നിന്ന് വെള്ളം വന്നുകൊണ്ടിരിക്കുന്നത് അനാരോഗ്യത്തെ സൂചിപ്പിക്കുന്നു.  മൂക്കില്‍ നിന്നുള്ള രക്തസ്രാവം ഗുരുതരമായ ...
Displaying 1-3 of 3 results.