2015 Jul 19 | View Count:510
എന്‍ഐടിയില്‍ താല്‍ക്കാലികാടിസ്‌ഥാനത്തില്‍ വിവിധ നിയമനങ്ങള്‍ നടത്തുന്നു. ഇന്റര്‍വ്യൂ 20ന്‌ 9.30ന്‌ നടക്കും. ഹോസ്‌റ്റല്‍/ മെസ്‌ അറ്റന്‍ഡന്റ്‌സ്‌ : യോഗ്യത– എസ്‌എസ്‌എല്‍സി(തോറ്റവരും) , ദിവസവേതനം : 300 രൂപ. പ്ലംബിങ്‌/ഇലക്‌ട്രിക്കല്‍ അസിസ്‌റ്റന്റ്‌– ഐടിഐ/ഐടിസി, 375 രൂപ
2015 Jun 18 | View Count:528
ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. മലയാളം, ഫിസിക്കല്‍ സയന്‍സ്, സാമൂഹ്യശാസ്ത്രം, അറബിക് എന്നീ തസ്തികകളിലേക്കാണ് നിയമനം. അഭിമുഖം 19-ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.
2015 Jun 14 | View Count:558
ബാലുശ്ശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ദിവസവേതനത്തിന് ഫിസിക്കല്‍ സയന്‍സ് അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ജൂണ്‍ 15-ന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍.
2015 May 28 | View Count:519
ബാലുശ്ശേരി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. ഇക്കണോമിക്‌സ്, ഹിന്ദി, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ക്ക് ജൂണ്‍ മൂന്നിനും കൊമേഴ്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, അറബിക്, മാത്തമാറ്റിക്‌സ് എന്നിവയില്‍ ജൂണ്‍ നാലിനും കോളേജില്‍ കൂടിക്കാഴ്ച നടത്തും. കോഴിക്കോട് ഉത്തരമേഖലാ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ പാനലില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ ഒമ്പതുമണിക്ക് കോളേജ് ഓഫീസില്‍ ഹാജരാകേണ്ടതാണ്.
Displaying 1-4 of 7 results.