2015 Jan 26 | View Count:770
വയനാട്ടിലെ പുൽപള്ളിയിൽ ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.. പുൽപള്ളി സീതാ ലവ-കുശ ക്ഷേത്രം എന്ന പേരിലും അറിയപെടുന്നു.. ത്രേതായുഗത്തോളം പഴക്കമുണ്ട് ഇവിടുത്തെ കാവിനു. ക്ഷേത്രപരിസരത്തിനു സമീപം വാത്മീകിമഹർഷിയുടെ തപോവനവും ആശ്രമവും എന്ന് വിശ്വസിക്കുന്നു. അയോധ്യയിൽ നിന്ന് തിരസ്കരിക്കപെട്ട സീതാദേവിക്ക് വാത്മീകി മഹർഷി അഭയം കൊടുത്തതും സീതാദേവി മക്കളായ ലവ-കുശന്മാർക്ക് ജന്മം നല്കിയതും ഇവിടെയാണന്നാണ് വിശ്വാസം.. അയോധ്യയിൽ ശ്രീരാമഭഗവാൻ നടത്തിയ അശ്വമേഥയാഗാനന്തരം ഇവിടെയെത്തപെട്ട യാഗാശ്വത്തെ മക്കൾ ലവ-കുശന്മാർ ബന്ധിക്കുകയും തുടർന്ന് ഇവിടെയെത്തിയ ശ്രീരാമചന്ദ്രൻ സീതാദേവിയെ കാണുകയും ചെയ്യുന്നു.. അവിടെ വെച്ച് വീണ്ടും ഒരു അഗ്നി പരീക്ഷ നേരിടേണ്ടി വന്നതിൽ മനം നൊന്ത ഭൂമിപുത്രിയായ സീത മാതാവായ ഭൂമിയിലേക്ക്‌ പിൻവാങ്ങി ജീവത്യാഗത്തിനൊരുങ്ങുന്നു. ...
Displaying 1-1 of 1 result.