2015 Feb 07 | View Count:567
                ബാലുശ്ശേരി ബ്ലോക്ക്‌ റോഡിലെ ചിര പുരാതനവും പ്രസിദ്ധവുമായ തച്ചക്കണ്ടി  ശ്രീ ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം ഫെബ്രുവരി 11 ന് പൂർവ്വാധികം ഗംഭീരമായി നടത്തുന്നു.  അന്ന് ഉച്ചക്ക് 11.30 മുതൽ പ്രസാദ ഊട്ട്, 4 മണിമുതൽ വിവിധ തിറകൾ എന്നിവ ഉണ്ടാകും.രാത്രി താലപ്പൊലി വരവിനു ശേഷം നട്ട തിറയും ശേഷം ഏറെ പ്രശസ്തമായ ഗുളികൻ തിറയും നടക്കും.                                                                                       
2015 Feb 04 | View Count:476
ബാലുശ്ശേരി ടൌണിലെ ഇലക്റ്റ്രിക് ഗൃഹോപകരണ  കടക്കു തീപിടിച്ചു. ബുധനാഴ്ച  രാത്രി ഏഴരയോടെയാണ് തീപിടുത്തം ഉണ്ടായത്. നരിക്കുനിയിൽ നിന്നും ഒരു യൂനിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്.  ഷോർട്ട് സർകുഈറ്റ് മൂലമാണ് കടക്കു തീപിടിച്ചത്  എന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു.  കൂമുള്ളിയിലെ നിവാസ്, സുഭാഷ്‌ എന്നിവരാണ്‌ ടെലിക്ട്രോണിക്സ് എന്ന കട നടത്തുന്നത്. ബാലുശ്ശേരി എസ് ഐ യുടെ നേതൃത്വത്തിൽ പോലീസ്  സംഘം സ്ഥലത്തെത്തി പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടി. നാട്ടുകാരും പോലീസിനും ഫയർ ഫോഴ്സ് നും വേണ്ട സഹായ സഹകരണം നല്കി. 2 ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. 
2015 Jan 29 | View Count:446
ബാലുശ്ശേരി മുക്കിൽ കോഴിക്കോട് റോഡിലുള്ള ബസ്‌ സ്റ്റോപ്പ് യാത്രക്കാരെ കബളിപ്പിക്കാൻ തുടങ്ങിയിട്ട് നാളേറെയായി.  സന്തോഷ്‌ ടാക്കീസിനു എതിർ വശമുള്ള ബസ്‌ സ്റ്റോപ്പിൽ ബസ്‌ കാത്തു നിൽക്കുന്നവർ കുത്തനെ നില്ക്കുകയെന്നല്ലാതെ ബസ്‌ അവിടെ നിർത്തുന്നില്ല.  ബാലുശ്ശേരി മുക്കിലെ ജംഗ്ഷനിൽ ബസ്‌ വളക്കുന്നതിനിടയിൽ അവിടെ കാണുന്നവരെയെല്ലാം കയറ്റി  ബസ്സങ്ങ് പോകും.  മര്യാദരാമന്മാർ ബസ്‌ സ്റ്റോപ്പിനു മുൻപിൽ തലയിൽ കയ്യും വെച്ച് ബസ്‌ പോകുന്നത് നോക്കി ആസ്വധിക്കും.  ഏറെ കാലമായ് ഇതാണ് സ്ഥിതി എന്നുള്ളതുകൊണ്ട് തന്നെ ബസ്‌ സ്റ്റോപ്പിലേക്ക് ഇപ്പോൾ ആളുകൾ കയറുന്നതും കുറവാണ്.  ആളില്ല  ബസ്‌ സ്റ്റോപ്പിൽ  സാമൂഹ്യവിരുദ്ധൻ മാരുടെയും നായ്ക്കളുടെയുമെല്ലാം വിഹാര കേന്ദ്ര മാവുകയാണ്.  ഒരാൾക്ക്‌ ബസ്‌ സ്റ്റോപ്പിൽ  കയറി നിൽക്കണമെങ്കിൽ തന്നെ വൃത്തി കേടുകൾക്കിടയിലൂടെ ...
2015 Jan 26 | View Count:473
എസ്.എൻ.ഡി.പി. യോഗം ബാലുശ്ശേരി യുണിയൻ ഓഫീസിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 8 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് അറപീടികയിൽ നടക്കും.  പരിപാടി എസ്.എൻ.ഡി.പി. യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ തുഷാർ വെള്ളാപ്പള്ളി ഉത്ഘാടനം ചെയ്യും.  ചടങ്ങിൽ വെച്ച് എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിക്കും.  എസ്.എൻ.ഡി.പി. യോഗം ദേവസ്വം സെക്രട്ടറി അരയാം കണ്ടി സന്തോഷ്‌ മുഖ്യ പ്രഭാഷണം നടത്തും.  എം.പി.ശ്രീനി, കെ.എം.രാഘവാൻ മാസ്റ്റർ, അരവിന്ദൻ മാസ്റ്റർ തുടങ്ങി എസ്.എൻ.ഡി.പി. യുടെ പ്രമുഖ നേതാക്കളും പരിപാടിയിൽ പങ്കെടുക്കും. 
Displaying 309-312 of 326 results.