2015 Feb 04 | View Count: 481

ബാലുശ്ശേരി ടൌണിലെ ഇലക്റ്റ്രിക് ഗൃഹോപകരണ  കടക്കു തീപിടിച്ചു. ബുധനാഴ്ച  രാത്രി ഏഴരയോടെയാണ് തീപിടുത്തം ഉണ്ടായത്. നരിക്കുനിയിൽ നിന്നും ഒരു യൂനിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്.  ഷോർട്ട് സർകുഈറ്റ് മൂലമാണ് കടക്കു തീപിടിച്ചത്  എന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു.  കൂമുള്ളിയിലെ നിവാസ്, സുഭാഷ്‌ എന്നിവരാണ്‌ ടെലിക്ട്രോണിക്സ് എന്ന കട നടത്തുന്നത്. ബാലുശ്ശേരി എസ് ഐ യുടെ നേതൃത്വത്തിൽ പോലീസ്  സംഘം സ്ഥലത്തെത്തി പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടി. നാട്ടുകാരും പോലീസിനും ഫയർ ഫോഴ്സ് നും വേണ്ട സഹായ സഹകരണം നല്കി. 2 ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. 

Posted by : admin, 2015 Feb 04 11:02:58 pm