2015 Jan 22 | View Count:467
പനങ്ങാട് ഗ്രാമ പഞ്ചായത്തിലെ നഴ്സറി വിദ്യാർഥികളുടെ കലോൽസവമായ ശലഭോൽസവം 2015 ന്റെ സ്വാഗത സംഘം രൂപീകരണ യോഗം ജനുവരി 27 ന് ചൊവാഴ്ച വൈകുന്നേരം 5 മണിക്ക് കിനാലൂർ ജി.യു.പി.സ്കൂളിൽ (കച്ചേരിക്കണ്ടി) വെച്ച് ചേരും.
2015 Jan 22 | View Count:414
ജനുവരി 27ന് സംസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍. കെഎം മാണിയെ പുറത്താക്കണമെന്നും സര്‍ക്കാര്‍ രാജിവെച്ച് ഇടക്കാല തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍ നടത്തുന്നത്. ഹര്‍ത്താല്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു മണിവരെ. തിരുവനന്തപുരത്ത് ചേര്‍ന്ന ബിജെപി നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. 
2015 Jan 21 | View Count:420
രാത്രി 8 മണി കഴിഞ്ഞാൽ മിക്ക കടകളും അടയ്ക്കും.ആ വെളിച്ചവും നിലയ്ക്കും.പിന്നെ എണ്ണപ്പെട്ട വാഹനങ്ങളിൽ നിന്നുള്ള വെളിച്ചത്തിൽ നിന്ന് തിരിയാം .9 മണി ആവുന്നതോടെ അതും തീർന്നു കിട്ടും.ബാലുശേരിക്കാർ ഈ ദുരിതം അനുഭവിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി.ബസ്‌ സ്റ്റാന്റ്ലും പരിസരത്തുമാണ്പ്രശ്നം രൂക്ഷം. ബാലുശ്ശേരി മുക്ക് മുതൽ ബ്ലോക്ക്‌ റോഡ്‌ ജങ്ങ്ഷൻ വരെയുള്ള മെയിൻ റോഡിൽ സ്ട്രീറ്റ് ലൈറ്റുകൾ കണ്ടുപിടിക്കണമെങ്കിൽ ചില്ലറ പണിയല്ല.ഉള്ളതൊക്കെ പണിമുടക്കിയിരിക്കുന്നു. ബസ്‌ സ്റ്റാന്റ് ലേക്ക് വരെ ടോർച് കരുതിക്കോളൂ.ലൈറ്റ് മാത്രമേ ഇല്ലാതുള്ളൂ.പൊട്ടിയ സ്ലാബുകളും കുഴികളുമോക്കെ യഥെഷ്ടമുണ്ട്.ഇല്ലാത്തിടത്ത് കുഴിക്കുന്ന പണി നടക്കുന്നുമുണ്ട്.അഭിമാനിയായ ബാലുശേരിക്കാരൻ രാത്രിയായാൽ നാട് വിട്ടോളൂ.അല്ലെങ്കിൽ നാണിച്ചു തല താഴ്ത്തുക. വാൽക്കഷ്ണം: വെളിച്ചം ...
2015 Jan 20 | View Count:443
വാർദ്ധക്യകാല പെൻഷൻ, ജനന മരണ രെജിസ്ട്രേഷൻ എന്നിവ ലഭിക്കുന്നതിനു അപേക്ഷ സമർപ്പിക്കേണ്ടത് എവിടെയാണ്. അതുപോലെ കൈവശാവകാശ സര്ടിഫികെറ്റ്, ലീഗൽ ഹെയർഷിപ്‌ സര്ടിഫികെറ്റ് എന്നിവ ലഭിക്കാൻ പഞ്ചായതിലാണോ വില്ലേജ് ഓഫീസിലാണോ അപേക്ഷ സമർപ്പിക്കേണ്ടത്. ഇത്തരം കാര്യങ്ങളിൽ  പലർക്കും സംശയം ഉണ്ടാകാവുന്നതാണ്. എന്നാലിതാ പഞ്ചായത്ത്‌ , വില്ലേജ് ഓഫീസ്  എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ എന്തെല്ലാമാണെന്ന് നിങ്ങൾക്കറിയാൻ വേണ്ടി വിശദമായി ബാലുശ്ശേരി ഓണ്‍ലൈനിൽ നല്കിയിരിക്കുന്നു. ഇത് അറിയാൻ വേണ്ടി Help മെനുവിൽ പഞ്ചായത്ത്‌ നല്കുന്ന സേവനങ്ങൾ, വില്ലേജ് ഓഫീസ് നല്കുന്ന സേവനങ്ങൾ എന്നിവ ക്ലിക്ക് ചെയ്താൽ മതി.  Tags: balusseryadmin, balusseryonline
Displaying 317-320 of 326 results.