2016 Feb 10 | View Count:774
കക്കയത്ത്‌ സ്‌പീഡ്‌ ബോട്ടിലെ ഉല്ലാസ യാത്രയ്‌ക്കെത്തുന്ന വിനോദ സഞ്ചാരികളെ വനം വകുപ്പ്‌ 'പിഴിയുന്നതായി' പരാതി.ഡാം സന്ദര്‍ശിക്കാനും സ്‌പീഡ്‌ ബോട്ടില്‍ യാത്ര ചെയ്യാനും പോകുന്ന സഞ്ചാരികളില്‍ നിന്നും പ്രവേശന പാസ്‌ ഇനത്തില്‍ ഒരാള്‍ക്ക്‌ നാല്‌പത്‌ രൂപ വീതമാണ്‌ വനംവകുപ്പ്‌ ഈടാക്കുന്നത്‌.എന്നാല്‍ വിനോദ സഞ്ചാരികള്‍ ഉല്ലാസയാത്രയ്‌ക്ക് ഡാം സൈറ്റ്‌ ഏരിയയിലെക്ക്‌ പോകുന്നത്‌ മരാമത്ത്‌ വകുപ്പിന്റെ റോഡിലൂടെയാണ്‌.ഡാംസൈറ്റ്‌ സ്‌ഥിതിചെയ്യുന്നതാവട്ടെ വൈദ്യൂതി ബോര്‍ഡിന്റെ അധീനതയിലുള്ള സ്‌ഥലത്തും എന്നിട്ടും എന്തിനാണ്‌ വനം വകുപ്പ്‌ പണം ഈടാക്കുന്നതെന്നാണ്‌ സഞ്ചാരികളുടെ ചോദ്യം.സ്‌പീഡ്‌ ബോട്ട്‌ ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ യാതൊരു പിരിവും തുര്‍ന്ന്‌ പാടില്ലെന്ന്‌ ...
2016 Jan 16 | View Count:775
ബാലുശ്ശേരി ബസ്സ്റ്റാന്‍ഡ് മാലിന്യനിക്ഷേപ കേന്ദ്രമാകുന്നു. ടൗണിലെയും ബസ്സ്റ്റാന്‍ഡിലെ കടകളിലെയും മാലിന്യങ്ങള്‍ ബസ്സ്റ്റാന്‍ഡിനു സമീപംതന്നെ നിക്ഷേപിക്കുന്നതാണ് യാത്രക്കാര്‍ക്ക് ദുരിതമായത്. താമരശ്ശേരി ഭാഗത്തേക്കുള്ള ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിനുപിറകില്‍ ഒഴിഞ്ഞ സ്ഥലത്തും സ്റ്റാന്‍ഡിന് കിഴക്കുഭാഗത്തെ പഞ്ചായത്തിന്‍െറ അധീനതയിലുള്ള ഒഴിഞ്ഞ സ്ഥലത്തുമാണ് മാലിന്യങ്ങള്‍ കൂട്ടിയിടുന്നത്. ചീഞ്ഞളിഞ്ഞ മാലിന്യങ്ങള്‍ ദുര്‍ഗന്ധം പരത്തുന്നു. നിരവധി യാത്രക്കാര്‍ വന്നുപോകുന്ന സ്റ്റാന്‍ഡില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
2016 Jan 12 | View Count:776
 ബാലുശ്ശേരി ഭക്ഷ്യസംസ്‌കരണ കേന്ദ്രത്തില്‍ പച്ചക്കറി പഴം സംസ്‌കരണത്തില്‍ പരിശീലനം നല്‍കുന്നു. പരിശീലന ക്ലാസ് ജനവരി 18-ന് ആരംഭിക്കും. താത്പര്യമുള്ളവര്‍ ബാലുശ്ശേരി ബ്ലോക്ക് ഓഫീസിനിടുത്തുള്ള കേന്ദ്രവുമായി ബന്ധപ്പെടണം  
2016 Jan 08 | View Count:901
പഞ്ചായത്തിനെ പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള കർമപദ്ധതി പുരോഗമിക്കുന്നു. ജനകീയ പങ്കാളിത്തത്തോടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിച്ച് സംസ്കരണ കേന്ദ്രത്തിലേക്ക് കയറ്റി അയയ്ക്കുന്ന രണ്ടാം ഘട്ട പദ്ധതിയാണ് ഇപ്പോൾ നടക്കുന്നത്. നേരത്തേ ഇത്തരത്തിൽ വൻതോതിൽ പ്ലാസ്റ്റിക് മാലിന്യം സംഭരിച്ച് കയറ്റി അയച്ചിരുന്നു.വേങ്ങേരി നിറവിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വീടുകളിൽനിന്ന് തരം തിരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ ചാക്കുകളിലാക്കി വിവിധ കേന്ദ്രങ്ങളിൽ എത്തിക്കുകയാണ് ചെയ്യുന്നത്.ഇവിടെനിന്നാണ് ലോറിയിൽ കയറ്റിക്കൊണ്ടു പോകുന്നത്. എല്ലാ വാർഡുകളിലും ഒരുമിച്ചൊരു ദിവസം ശുചീകരണം നടത്തുന്ന പദ്ധതി വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. നാട്ടിലാകെ കുന്നടിയുന്ന പ്ലാസ്റ്റിക്കിന്റെ വിപത്തിൽ നിന്നുള്ള മോചനമാണ് പഞ്ചായത്ത് ലക്ഷ്യം. ...
Displaying 1-4 of 195 results.