2016 Jan 08 | View Count:498
നിർമല്ലൂർ പാച്ചാക്കിൽ ഭഗവതി ക്ഷേത്രകമ്മിറ്റി ഭാരവാഹികളായി ടി.കെ.ശ്രീധരൻ തൈക്കണ്ടി (പ്രസി), കോട്ടക്കുന്നുമ്മൽ ബാലകൃഷ്ണൻ (വൈസ്.പ്രസി), എം.ടി.ഗിരീഷ് (ജന.സെക്ര),കെ.കെ.അനിൽകുമാർ (സെക്ര), കെ.കെ.ബിജു (ട്രഷ) എന്നിവരെയും തിറയുൽസവ കമ്മിറ്റി ഭാരവാഹികളായി ഷൈജു തോട്ടത്തിൽ (പ്രസി),എ.കെ.പ്രമോദ് (വൈസ്.പ്രസി), നിതിൻ ഇല്ലത്തകത്തൂട്ട് (ജന.സെക്ര),കെ.കെ.പ്രജീഷ് (ട്രഷ) എന്നിവരെയും തിരഞ്ഞെടുത്തു.  
2016 Jan 05 | View Count:480
നിത്യേന നൂറുകണക്കിന് ബസ്സുകളും യാത്രക്കാരും എത്തുന്ന ബാലുശ്ശേരി പഞ്ചായത്ത് ബസ്സ്റ്റാന്‍ഡ് വികസനം കടലാസ്സിലൊതുങ്ങുന്നു. ബസ്സ്റ്റാന്‍ഡ് വികസനത്തിനായി പഞ്ചായത്തധികൃതര്‍ മാസ്റ്റര്‍ പ്ലാൻ തയ്യാറാക്കിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഏകദേശം അഞ്ച് കോടിയോളം രൂപ ചെലവ് വരുന്ന വികസനപദ്ധതിയാണ് പഞ്ചായത്ത് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ ഇത്രയും രൂപ ചെലവുവരുന്ന പദ്ധതിക്ക് സംസ്ഥാന സര്‍ക്കാറിന്റെ മുന്‍കൂര്‍ അംഗീകാരം വേണം. ഇതുകാരണമാണ് പദ്ധതി നിര്‍വഹണം വൈകുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രനാഥ് പറഞ്ഞു.ബസ്സ്റ്റാന്‍ഡ് വികസനത്തിനുള്ള ഫണ്ട് വായ്പയിനത്തില്‍ കണ്ടെത്താനാണ് പഞ്ചായത്ത് ഉദ്ദേശിക്കുന്നത്.ബസ്സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാര്‍ക്ക് സൗകര്യപ്രദമായി പ്രാഥമികകര്‍മങ്ങള്‍ നിര്‍വഹിക്കാനുള്ള കംഫര്‍ട്ട് സ്റ്റേഷന്‍ ...
2016 Jan 02 | View Count:597
മരത്തില്‍നിന്ന് വീണ് നട്ടെല്ല് തകര്‍ന്ന് അഞ്ചുവര്‍ഷമായി ചികിത്സയില്‍കഴിയുന്ന പനങ്ങാട് തൊണ്ടിയേരി ഷാജിയും കുടുംബവും സഹായം തേടുന്നു.ഷാജിയെ ചികിത്സിക്കാനും കുടുംബം പുലര്‍ത്താനും വഴിയില്ലാതെ പ്രയാസപ്പെടുകയാണ് രണ്ടുമക്കളും ഭാര്യയുമടങ്ങിയ കുടുംബം. നാട്ടുകാരുടെ സഹായത്തോടെ ഇതിനകം പത്തുലക്ഷത്തിലേറെ രൂപയുടെ ചികിത്സ നടത്തിക്കഴിഞ്ഞു.തുടര്‍ചികിത്സയ്ക്ക് വകയില്ലാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ സഹായകമ്മിറ്റി രൂപവത്കരിച്ചത്.കിടന്ന കിടപ്പില്‍നിന്ന് അനങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് ഷാജി. പി. ശശി (ചെയ.), കെ.പി. അന്‍വര്‍ സാദിഖ് (കണ്‍.), കെ.പി. സഹീര്‍ (ട്രഷ.) എന്നിവര്‍ കമ്മിറ്റിക്ക് നേതൃത്വം നല്‍കുന്നു. ബാലുശ്ശേരി എസ്.ബി.ഐ.യില്‍ 35390701341 ഐ.എഫ്.എസ്.സി. എസ്.ബി.ഐ. N0017084 നമ്പറില്‍ അക്കൗണ്ട് തുടങ്ങി.  
2015 Dec 27 | View Count:465
56ാമത് ജില്ലാ സ്കൂള്‍ കലോത്സവത്തിന്‍െറ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്. 28 മുതല്‍ ജനുവരി ഒന്നുവരെയാണ് കലോത്സവം. 3550 ആണ്‍കുട്ടികളും 5202 പെണ്‍കുട്ടികളും ഉള്‍പ്പെടെ 8752 മത്സരാര്‍ഥികള്‍ പങ്കാളികളാകുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഇതിനുപുറമേ 300ഓളം പേര്‍ അപ്പീലുകള്‍ വഴിയുമത്തെും. 28ന് രാവിലെ 10ന് കോഴിക്കോട് ഡി.ഡി.ഇ ഗിരീഷ് ചോലയില്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് സ്റ്റേജ്, സ്റ്റേജിതര ഇനങ്ങള്‍ 15 വേദികളിലായി നടക്കും. 56ാമത് സ്കൂള്‍ കലോത്സവത്തിന്‍െറ മേന്മ വിളിച്ചറിയിച്ചുള്ള സാംസ്കാരികഘോഷയാത്ര നാലിന് ജോയന്‍റ് ആര്‍.ടി.ഒ ഓഫിസിനു സമീപത്തുനിന്ന് ആരംഭിച്ച് മുഖ്യവേദിയില്‍ സമാപിക്കും. അഞ്ചിന് മന്ത്രി എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യും. കെ. ദാസന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ...
Displaying 5-8 of 195 results.