2015 Nov 22 | View Count:528
''എ സൈക്കിള്‍ കാന്‍ ചെയ്‌ഞ്ച് യുവര്‍ ലൈഫ്‌ സൈ്‌റ്റല്‍''. പറയുന്നത്‌ പത്താംക്ലാസുകാരി നേഹ സുബഹാന്‍.കാര്യമന്വേഷിച്ച്‌ ആള്‌ കൂടിയപ്പോഴാണ്‌ ഒരു പഴഞ്ചന്‍ സൈക്കിള്‍ അഴിച്ചുപണിത്‌ നേഹ ഉണ്ടക്കിയ ഇ.സുപ്പര്‍ സോളാറിന്റെ വിശേഷമറിയുന്നത്‌. ഇതുവരെ സൈക്കിള്‍ സ്‌കൂളില്‍ പോകാനും കൂട്ടുകാരോടൊപ്പം മത്സരം കളിക്കാനും മാത്രം ഉപയോഗിച്ച്‌ പഴഞ്ചനാകുമ്പോല്‍ തൂക്കിവിക്കുന്ന കൂട്ടുകാര്‍ക്ക്‌ ചേവായൂര്‍ പ്രസന്റേഷന്‍ സ്‌കൂള്‍ പത്താംക്ലാസ്‌ വിദ്യാര്‍ഥിനി നേഹയുടെ പാതയും ഒന്ന്‌ സ്വീകരിക്കാം. ബാലുശേരിയില്‍ നടന്ന റവന്യുജില്ലാ ശാസ്‌ത്രോത്സവത്തിലാണ്‌ ഒരേസമയം ഒരു സൈക്കിള്‍ ബൈക്കായും സൈക്കിളായും വൈദ്യുതി ഉല്‍പ്പാദന ഉപകരണമായും മോട്ടോറായും പ്രവര്‍ത്തിപ്പിക്കാനുള്ള വിസ്‌മയം നേഹ സുബഹാനും സഹോദരി ലിയാന്‍ സുബഹാനും കാഴ്‌ചക്കാരുടെ മുന്നില്‍ ...
2015 Nov 22 | View Count:721
മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സും കോഴിക്കോട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും ചേര്‍ന്ന് ഡിസംബര്‍ അഞ്ചിന് 10 മുതല്‍ ഗവ. മോഡല്‍ ഹൈസ്‌കൂളില്‍ തൊഴില്‍മേള നടത്തും. വിവിധ കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. നേരിട്ട് നിയമനം നല്‍കും. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും ഫോട്ടോയും സഹിതം രജിസ്റ്റര്‍ ചെയ്യണം. ജീവനക്കാരെ ആവശ്യമുള്ള സ്ഥാപനങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. ഇ-മെയില്‍: [email protected].
2015 Nov 22 | View Count:417
'എന്ന്‌ നിന്റെ മൊയ്‌തീന്‍' തീയറ്ററുകളില്‍ നിറഞ്ഞോടിയിട്ടുണ്ടാകും..എന്നാല്‍ ജീവിതത്തില്‍ പ്രാണനോടടുക്കിപ്പിടിച്ച മൊയ്‌തീനെ തീയറ്ററില്‍ പോയി കാണേണ്ട ആവശ്യം കാഞ്ചനക്കില്ല. എല്ലാവരുടെയും കണ്ണിനെ ഈറനണിയിച്ച എന്ന്‌ നിന്റെ മൊയ്‌തീന്‍ ഒന്നിലധികം തവണ കണ്ടവരാണ്‌ അധികവും. എന്നാല്‍ ഈ സിനിമ കാഞ്ചന കണ്ടിട്ടുണ്ടോ? തീവ്രപ്രണയത്തിന്റെ ദൃശ്യാവിഷ്‌കാരം തീയറ്ററ്റില്‍ പോയി അനുഭവിച്ചിട്ടില്ല അവര്‍. എന്തുകൊണ്ട്‌ കണ്ടില്ല എന്ന ചോദ്യത്തിനും കാഞ്ചനയ്‌ക്ക് ഉത്തരമുണ്ട്‌. 'കാണണമെന്നു തോന്നിയില്ല, ഓരോരുത്തരുടെ വ്യക്‌തിപരമായ താല്‍പര്യങ്ങളുണ്ടാവില്ലേ...' - ഇങ്ങിനെയായിരുന്നു അവരുടെ പ്രതികരണം. കുടുംബത്തെകുറിച്ചുള്ള ചില പരാമര്‍ശങ്ങള്‍ സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌ എന്നറിഞ്ഞാണ്‌ അതിനെതിരേ കേസ്‌ കൊടുത്തത്‌. എന്നാല്‍ സിനിമ ...
2015 Sep 28 | View Count:519
സാമൂഹികാരോഗ്യ കേന്ദ്രത്തെ താലൂക്ക് ആസ്​പത്രിയായി ഉയര്‍ത്തിയിട്ട് ഒരുവര്‍ഷം കഴിഞ്ഞു. പദവി ഉയര്‍ത്തിയെങ്കിലും ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെ ആസ്​പത്രിയെ അവഗണിക്കുന്നത് തുടരുന്നു. സംസ്ഥാനത്തെ 37 ആസ്​പത്രികളില്‍ അത്യാഹിത വിഭാഗം ആരംഭിക്കുന്നതില്‍ ബാലുശ്ശേരി ഉള്‍പ്പെട്ടില്ല. എന്നാല്‍, ജില്ലയിലെ പേരാമ്പ്ര, കുറ്റിയാടി, നാദാപുരം, താമരശ്ശേരി ആസ്​പത്രികള്‍ പട്ടികയില്‍ ഇടം നേടി. ആവശ്യത്തിന് സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരും മറ്റു സംവിധാനങ്ങളും ആസ്​പത്രിയില്‍ ഇനിയുമായിട്ടില്ല. ഇതിനുവേണ്ടി വിവിധ സംഘടനകള്‍ ഒട്ടേറെ സമരം സംഘടിപ്പിച്ചിരുന്നു. ആസ്​പത്രി സംരക്ഷണസമിതി അനിശ്ചിതകാല ഉപവാസ സമരവും നടത്തി. ആസ്​പത്രിയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും അത്യാഹിത വിഭാഗം ആരംഭിക്കാനും ഉടന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് ...
Displaying 17-20 of 195 results.