2015 Nov 22 | View Count:
529
| ''എ സൈക്കിള്‍ കാന്‍ ചെയ്‌ഞ്ച് യുവര്‍ ലൈഫ് സൈ്‌റ്റല്‍''. പറയുന്നത് പത്താംക്ലാസുകാരി നേഹ സുബഹാന്‍.കാര്യമന്വേഷിച്ച് ആള് കൂടിയപ്പോഴാണ് ഒരു പഴഞ്ചന്‍ സൈക്കിള്‍ അഴിച്ചുപണിത് നേഹ ഉണ്ടക്കിയ ഇ.സുപ്പര്‍ സോളാറിന്റെ വിശേഷമറിയുന്നത്.
ഇതുവരെ സൈക്കിള്‍ സ്‌കൂളില്‍ പോകാനും കൂട്ടുകാരോടൊപ്പം മത്സരം കളിക്കാനും മാത്രം ഉപയോഗിച്ച് പഴഞ്ചനാകുമ്പോല്‍ തൂക്കിവിക്കുന്ന കൂട്ടുകാര്‍ക്ക് ചേവായൂര്‍ പ്രസന്റേഷന്‍ സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി നേഹയുടെ പാതയും ഒന്ന് സ്വീകരിക്കാം.
ബാലുശേരിയില്‍ നടന്ന റവന്യുജില്ലാ ശാസ്‌ത്രോത്സവത്തിലാണ് ഒരേസമയം ഒരു സൈക്കിള്‍ ബൈക്കായും സൈക്കിളായും വൈദ്യുതി ഉല്‍പ്പാദന ഉപകരണമായും മോട്ടോറായും പ്രവര്‍ത്തിപ്പിക്കാനുള്ള വിസ്‌മയം നേഹ സുബഹാനും സഹോദരി ലിയാന്‍ സുബഹാനും കാഴ്‌ചക്കാരുടെ മുന്നില്‍ വച്ചത്. പിന്തുണയോടെ ബാപ്പ സുബഹാനും ഉമ്മ ഹഫ്‌സത്തും പിന്നിലുണ്ട്. ഏഴാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് ഈ അത്ഭുതസൈക്കിള്‍ ഈ കൊച്ചു ശാസ്‌ത്രജ്‌ഞയുടെ തലയിലുദിച്ചത്. ഈ സോളാര്‍ പാനലില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി ബാറ്ററിയില്‍ സംഭരിച്ച് ആവശ്യാനുസരണം ഉപയോഗിക്കുന്ന തരത്തിലാണ് പ്രവര്‍ത്തനം. ഇതു വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ 230 വാട് എസി മോട്ടോര്‍ ഔട്ട് പുട്ട് സംവിധാവുമുണ്ട്.
രണ്ടരമണിക്കൂര്‍ ചാര്‍ജ് ചെയ്‌താല്‍ ഒരു മണിക്കൂര്‍ ബൈക്കായി ഉപയോഗിക്കാം. ഇരുപത് കി.മി സ്‌പീഡുള്ള ബൈക്കായിട്ടാണു സൈക്കിളിനെ മറ്റിയത്. അതുകൊണ്ട് തന്നെ ലൈസന്‍സോ, രജിസ്‌ട്രേഷനോ ആവശ്യവുമില്ല. ഇനി തന്റെ ഉപയോഗം കഴിഞ്ഞാലോ കിണറ്റില്‍നിന്നു വെള്ളം പമ്പ് ചെയ്ാനും വീട്ടില്‍ വൈദ്യുതിയ പോയാല്‍ അത്യാവശ്യം വൈദ്യുത ലൈറ്റുകള്‍ കത്തിക്കാനും മൊബൈല്‍ ചാര്‍ജ് ചെയ്യാനും മറ്റ് വൈദ്യുത ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുമെല്ലം സൈക്കിള്‍ റെഡിയാണെന്ന് ഈ പത്താംക്ലാസ് വിദ്യാര്‍ഥിനി കാണിച്ച് തരുന്നു.
ചേവായൂര്‍ പ്രസന്റേഷന്‍ സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയായ നേഹ താനിക്ക് ആദ്യമായി കിട്ടിയ സൈക്കിള്‍ പഴകിയപ്പോള്‍ കളയാന്‍ മനസ് വരാത്താതാണ് ഒരു ന്യൂജന്‍ ബൈക്കായി പരിവര്‍ത്തനം ചെയ്യാന്‍ പ്രേരിപ്പിച്ചത്. പഴയസാധനങ്ങള്‍ മാത്രം ഉപയോഗിച്ച് സര്‍ജറി നടത്തി തുന്നിക്കൂട്ടിയപ്പോള്‍ ഇങ്ങനെയൊരു ന്യൂജന്‍ താരത്തിന് രൂപം നല്‍കാന്‍ തനിക്ക് ആകെ ചെലവായത് വെറും രണ്ടായിരം രൂപ മാത്രമാണെന്ന് നേഹ പറയുന്നു. സംസ്‌ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിലെ വര്‍ക്കിങ് മോഡല്‍ വിഭാഗത്തില്‍ സമ്മാനം നേടാനും നേഹയുടെ സോളാര്‍ സൈക്കിളിന് കഴിഞ്ഞു. അതുകൊണ്ട് തന്നെ നേഹയുടെ ഭാഷയില്‍ 'എ സൈക്കിള്‍ കാന്‍ ചെയ്‌ഞ്ച് യുവര്‍ ലൈഫ്' എന്നത് യാഥാര്‍ഥ്യം തന്നെയെന്ന് പറയാതെ വയ്യ.
|
| Posted by : admin, 2015 Nov 22 07:11:46 am |