പനങ്ങാട് പഞ്ചായത്ത് ഒൻപതാം വാർഡിലെ പൂവമ്പായിയിൽ വയൽ മണ്ണിട്ടു നികത്താനുള്ള നീക്കത്തിനെതിരെ യുഡിഎഫ് നടത്തിയ പ്രക്ഷോഭം ഫലം കണ്ടു. നികത്താനിറക്കിയ മണ്ണ് വയൽ പ്രദേശത്തുനിന്ന് നീക്കം ചെയ്തു.വില്ലേജ് ഓഫിസറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സ്ഥല ഉടമ തന്നെ മണ്ണ് നീക്കം ചെയ്യുകയായിരുന്നു.പൂവമ്പായിയിലെ വയൽ നികത്തലിനെതിരെ ഒൻപതാം വാർഡ് യുഡിഎഫ് കമ്മിറ്റിയാണ് രംഗത്തെത്തിയത്.മണ്ണിറക്കാൻ തുടങ്ങിയ സമയത്തു തന്നെ പ്രദേശത്ത് കൊടി നാട്ടി യുഡിഎഫ് പ്രവർത്തകർ തടഞ്ഞിരുന്നു.വയൽ പ്രദേശം നികത്തുന്നത് വലിയ പ്രതിസന്ധിക്കിടയാക്കുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു.വയലിന്റെ ഒരു ഭാഗം നികത്തുന്നതോടെ മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമാകുകയും വയലിന്റെ സ്വാഭാവിക തുടർച്ച നഷ്ടമാകുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് കലക്ടർ ...
കെയുഎസ്ടിയു പേരാമ്പ്ര–ബാലുശേരി ഏരിയ കമ്മിറ്റികളുടെ സംയുക്ത കൺവൻഷൻ 17ന് ബാലുശേരി പഞ്ചായത്ത് ഹാളിൽ നടത്തുമെന്ന് ഉണ്ണിക്കൃഷ്ണൻ മണ്ണാംപൊയിൽ അറിയിച്ചു.അൺ എയ്ഡഡ് അധ്യാപകർക്കായി വിവിധ ക്ലാസുകൾ നടത്തും. പുരുഷൻ കടലുണ്ടി എംഎൽഎ ഉദ്ഘാടനം ചെയ്യും. ഫോൺ: 9249806859.
വാകയാട് കോട്ട പരദേവതാ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠയും പാട്ടുൽസവവും ഏപ്രിൽ 10 മുതൽ 12 വരെ നടക്കുമെന്ന് ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളായ വി.പി. ഗോവിന്ദൻ കുട്ടിയും ആശ്രയം ശ്രീനിവാസനും അറിയിച്ചു. 30 ലക്ഷം രൂപ ചെലവിൽ ശ്രീകോവിലിന്റെ നിർമാണം പൂർത്തീകരിച്ചു. അഞ്ചു വർഷമായി മുടങ്ങിയ പാട്ടുൽസവവും പന്തീരായിരം തേങ്ങയേറും പുനരാരംഭിക്കുകയാണെന്ന് എൻ.കെ. വേണുഗോപാലും വള്ള്യാട്ട് ബാലൻ നമ്പ്യാരും പറഞ്ഞു.ഉൽസവത്തിന് 11ന് കൊടിയേറും.
ബാലുശ്ശേരി കോട്ട വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കെട്ടിയാടിയ കുതിരക്കോലങ്ങള്‍ നഗരപ്രദക്ഷിണം നടത്തി. ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ കാക്കക്കുന്നി വയലില്‍ നിന്നാണ് കുതിരക്കോലം എഴുന്നെള്ളത്ത് ആരംഭിച്ചത്. നഗര പ്രദക്ഷിണം നടത്തിയശേഷം എഴുന്നെള്ളത്ത് കോട്ട വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തില്‍ സമാപിച്ചു. പുരുഷന്‍ കടലുണ്ടി എം.എല്‍.എ., പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം. കമലാദേവി, മുന്‍ പ്രസിഡന്റ് ഇസ്മയില്‍ കുറുമ്പൊയില്‍ എന്നിവര്‍ കുതിരക്കോലം കെട്ടിയവര്‍ക്ക് അനുമോദനമര്‍പ്പിക്കാന്‍ എത്തിയിരുന്നു.
Displaying 17-20 of 326 results.
928927926925