2014 Sep 09 | View Count:498
ആവശ്യമുള്ള സാധനങ്ങള്‍ കപ്പ       –    1 kg അരപ്പിനു ആവശ്യമായത് തേങ്ങ              –    1 വെളുത്തുള്ളി        –    7 – 8 അല്ലി ജീരകം             –    അര സ്പൂണ്‍ മുളക് (കാന്താരി ) –   5 മഞ്ഞള്‍പ്പൊടി        –    അര സ്പൂണ്‍ ഉപ്പ്‌               –    പാകത്തിനു മുളക് പൊടി        –    2 സ്പൂണ്‍ കറിവേപ്പില         –    1 തണ്ട് പാചകം ചെയ്യുന്ന വിധം നല്ല കപ്പ (അകത്തു കറുത്ത പാട് ഒന്നുമില്ലാത്തത്) തൊലി കളഞ്ഞു ചെറിയ കഷണങ്ങളായി നുറുക്കിയെടുക്കുക. തേങ്ങയും മറ്റു മുകളില്‍ കൊടുത്ത അരപ്പിനു ആവശ്യമായ സാധനങ്ങളും എല്ലാം കൂടി ചതച്ച്‌ മാറ്റി വെയ്ക്കുക. (അധികം അരഞ്ഞു പോകാതെ നോക്കുക, ) ഈ ചെറിയ കഷണങ്ങള്‍ കഴുകിയെടുത്ത്‌ ഒരു പാത്രത്തിലിട്ട് കപ്പ കഷണങ്ങള്‍ക്ക് മീതെ വരെ വെള്ളമൊഴിച്ചു തിളപ്പിക്കുക. തിളച്ചു തുടങ്ങുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റി വെള്ളം വാര്‍ത്തു കളയുക. കപ്പയുടെ കട്ടും, കറയും ...
2014 Sep 09 | View Count:565
ആവശ്യമുള്ള സാധനങ്ങള്‍ 1.പനീര്‍ – 200 ഗ്രാം 2.എണ്ണ – ഒരു ടേബിള്‍സ്പൂണ്‍ 3.ജീരകം – ഒരു നുള്ള്  4.പച്ചമുളക് -2 5.സവാള – 1 6.മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍ 7.ഗരംമസാലപ്പൊടി- അര ടി സ്പൂണ്‍ 8.ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടി സ്പൂണ്‍ 9.തക്കാളി – 1 10.എണ്ണ – 2 ടേബിള്‍സ്പൂണ്‍ 11.ഉപ്പ് – ആവശ്യത്തിന് 12.മല്ലിയില – ഒരു പിടി പാചകം ചെയ്യുന്ന വിധം പനീര്‍ ഗ്രേറ്റ് ചെയ്തു എടുക്കുക . സാവാള ,തക്കാളി ,പച്ചമുളക് ഇവയെല്ലാം പൊടിയായി അരിഞ്ഞു എടുക്കുക . ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ ജീരകം പൊട്ടിച്ചു എടുക്കുക . ഇതിലേക്ക് സവാള ചേര്‍ത്ത് വഴറ്റുക .ഇഞ്ചി വെളുത്തുള്ളി          പേസ്റ്റ് ചേര്‍ക്കുക . സവാള നന്നായി ചുമന്നു കഴിയുമ്പോള്‍ പച്ചമുളകും തക്കാളിയും ചേര്‍ത്ത് വഴറ്റുക. മഞ്ഞള്‍പ്പൊടിയും ഗരംമസാലപ്പൊടിയും ചേര്‍ക്കുക .കുറച്ചു വെള്ളം ചേര്‍ക്കുക ഗ്രേറ്റ് ചെയ്തു ...
2014 Sep 09 | View Count:4646
ആവശ്യമുള്ള സാധനങ്ങള്‍ നെത്തോലി മീന്‍  – അര കിലോ തേങ്ങ തിരുമ്മിയത്‌  – അര മുറി തേങ്ങയുടെ കാ‍ന്താരി മുളക്  – 4-5     എണ്ണം (പച്ചമുളക് ആയാലും മതി ) ചുമന്നുള്ളി     –   7-8   എണ്ണം വെളുത്തുള്ളി    –  2-3   അല്ലി മഞ്ഞള്‍പൊടി    – കാല്‍ ടി സ്പൂണ്‍ കാശ്മീരി മുളക് പൊടി  – അര ടി സ്പൂണ്‍ ഇഞ്ചി    – ഒരു ചെറിയ കഷണം കുടം പുളി – 2 എണ്ണം (പച്ച മാങ്ങ വേണമെങ്കില്‍ പുളിക്ക് പകരം ചേര്‍ക്കാവുന്നതാണ്) വെളിച്ചെണ്ണ  – ഒരു ടേബിള്‍ സ്പൂണ്‍ കറി വേപ്പില  – 3 തണ്ട് ഉപ്പ്    – ആവശ്യത്തിനു പാചകം ചെയ്യുന്ന വിധം 1.നെത്തോലി കഴുകി  ,വൃത്തിയാക്കി എടുക്കുക 2.തേങ്ങ  തിരുമ്മിയത്‌  മഞ്ഞള്‍ ,മുളകുപൊടി ,കാ‍ന്താരിമുളക് ,ചുമന്നുള്ളി , വെളുത്തുള്ളി ,ഇഞ്ചി ,കറി വേപ്പില എന്നിവ ചേര്‍ത്ത് ചതച്ചു എടുക്കുക . 3.ഒരു മീന്‍ ചട്ടിയില്‍ / പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് (മീഡിയം ചൂട് മതി) രണ്ട്തണ്ട്‌ കറി ...
Displaying 13-15 of 15 results.