2014 Sep 09 | View Count:488
വിവാഹ ധനസഹായം ലഭിക്കാൻ ജില്ലാ സാമൂഹിക ക്ഷേമ ഓഫീസർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പെൺകുട്ടിക്ക് 18 വയസ്സ് പൂർത്തിയായിരിക്കണം. കുടുംബത്തിന്റെ വാർഷിക വരുമാനം 36000/- രൂപയിൽ കവിയാൻ പാടില്ല. ഒരു തവണ ധനസഹായം ലഭിച്ചവരുടെ പുനർവിവാഹത്തിനും ധനസഹായം ലഭിക്കും. അപേക്ഷകർ കേരളീയർ ആയിരിക്കണം.വിവാഹത്തിന് ഒരു മാസം മുൻപെങ്കിലും അപേക്ഷ സമർപ്പിച്ചിരിക്കണം. അപേക്ഷയോടൊപ്പം വിവാഹക്ഷണപത്രിക കൂടി ഉൾപ്പെടുത്തിയിരിക്കണം. അപേക്ഷാ ഫോറം ജില്ലാ സാമൂഹിക ക്ഷേമ ഓഫീസുകളിൽ നിന്നും ലഭ്യമാണ്.
Displaying 9-9 of 9 results.