2016 Jan 31 | View Count: 449

കോട്ടൂര്‍ പഞ്ചായത്തിലെ പൂനത്ത് വീടിന്റെ മുകള്‍ ഭാഗം ദുരൂഹ സാഹചര്യത്തില്‍ കത്തിനശിച്ചു. എടച്ചേരിപൊയില്‍ താഴെ താമസിക്കുന്ന തിയ്യകണ്ടി ബാലന്റെ വീടാണ് കത്തിനശിച്ചത്. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ടെറസ് വീടിനുമുകളില്‍ നിന്നും പൊട്ടിതെറികേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. അപ്പോഴേക്കും വീടിനുമുകളിലെ ഷീറ്റിട്ടഭാഗവും അവിടെ സൂക്ഷിച്ച തേങ്ങ, അടക്ക, വിറക് തുടങ്ങിയവ കത്തിനശിച്ചിരുന്നു. ഓടികൂടിയ നാട്ടുകാരാണ് തീ അണച്ചത്. ബാലുശ്ശേരി പോലീസില്‍ പരാതി നല്‍കി. 

Posted by : admin, 2016 Jan 31 10:01:18 am