2016 Jan 20 | View Count: 522

കേന്ദ്ര ഗ്രാമവികസന മന്ത്രാലവുമായിചേര്‍ന്ന് കുടുംബശ്രീ നടപ്പാക്കുന്ന ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ കൗശല്യ യോജന (ഡിഡിയു-ജെകെവൈ) പദ്ധതിയുടെ തൊഴില്‍ പരിശീലനത്തിലേക്ക് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി 22ന് രാവിലെ പത്തിന് ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ സെലക്ഷന്‍ ക്യാമ്പ് നടക്കും. 18നും 35നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കള്‍ക്ക് ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് ഹോട്ടല്‍ മാനേജ്‌മെന്റ് എന്ന കോഴ്‌സിലാണ് പരിശീലനം. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് എറണാകുളത്തെ ശ്രീ ടെക്‌നോളജിയുടെ സെന്ററില്‍ മൂന്നുമാസത്തെ സൗജന്യ പരിശീലനം നല്‍കുന്നതായിരിക്കുമെന്നും പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതാണെന്നും ബാലുശ്ശേരി ബ്ലോക്ക് കോ-ഓഡിനേറ്റര്‍ അറിയിച്ചു. 

Posted by : admin, 2016 Jan 20 12:01:24 pm