2015 Dec 25 | View Count: 511

നിർമ്മാണ രംഗത്ത് ബാലുശ്ശേരി യിൽ കഴിഞ്ഞ കാൽ പതിറ്റാണ്ടായി നില കൊള്ളുന്ന എക്സൽ എന്ജിനീയെര്സിന്റെ വിപുലീകരിച്ച ' എക്സൽ ടവർ ' ഡിസംബർ 28 നു വൈകുന്നേരം 4.30 നു ബഹു. പഞ്ചായത്ത്‌ സാമൂഹ്യ നീതി വകുപ്പ്  മന്ത്രി എം കെ മുനീർ ഉദ്ഘാടനം ചെയ്യും. ഹൈ സ്കൂൾ റോഡിലാണ് ആധുനിക സംവിധാനങ്ങളോടെ പുതുക്കി സജ്ജീകരിച്ച ഓഫീസ്. ഓഫീസ് ഉദ്ഘാടനം ബഹു. കോഴിക്കോട് എം.പി എം.കെ രാഘവനും, എക്സൽ വെബ് സൈറ്റ് ഉദ്ഘാടനം എം.ഡിറ്റ് ചെയർമാൻ എം. മെഹബൂബും നിർവഹിക്കും. എക്സൽ നടത്തുന്ന ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങും ഇതിനോടൊപ്പം ഉണ്ടാവും. പരിപാടിയിൽ ബാലുശ്ശേരി എം.എൽ.എ പുരുഷന കടലുണ്ടി, ജില്ല പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ബാബു പറശ്ശേരി, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.പി രവീന്ദ്രനാഥ്, വിവി രാജാൻ ചേലേരി മമ്മുക്കുട്ടി എന്നിവരും സംബന്ധിക്കും.

Posted by : admin, 2015 Dec 25 09:12:25 pm