2015 Jan 25 | View Count: 438

ബാലുശ്ശേരി വീണ്ടും വോളിബോൾ ലഹരിയിലേക്ക്..എല്ലാ വോളിബോൾ മാമാങ്കങ്ങളെയും ഇരു കൈകളും നീട്ടി സ്വീകരിച്ച ബാലുശ്ശേരിക്കാർക്ക് അഖില കേരള വോളിബോൾ മേളയിലൂടെ ഇത്തവണ വിരുന്നൊരുക്കുന്നത് കോക്കല്ലൂരിലെ പ്രിയദർശിനി ആർട്സ്&സ്പോർട്സ് ക്ലബ്‌ ആണ്.ഏപ്രിൽ ആദ്യ വാരം കോക്കല്ലൂർ ഹൈസ്കൂൾ  ഗ്രൗണ്ടിൽ ആരംഭിക്കുന്ന മേളയുടെ സ്വാഗത സംഘം രൂപീകരണ യോഗം ശനിയാഴ്ച കോക്കല്ലൂരിൽ നടന്നു.സ്വാഗത സംഘം ചെയർമാനായി പരീദ് കെ.കെ യെയും ജനറൽ കണ്‍വീനറായി മുനീർ കോക്കല്ലൂരിനെയും തെരഞ്ഞെടുത്തു.നദീഷ്‌ എൻ.പി യാണ് വൈസ് ചെയർമാൻ. പുരുഷ വനിതാ വിഭാഗങ്ങളിലായി മത്സരങ്ങൾ നടക്കുന്ന ടൂർണ്ണമെന്റിൽ കേരളത്തിലെ പ്രമുഖ ടീമുകൾ അണിനിരക്കുമെന്ന് സംഘാടകർ അറിയിച്ചു.പ്രവേശനം ടിക്കറ്റ്‌ മൂലമായിരിക്കും.ഏതായാലും ആവേശത്തിന്റെ ഏപ്രിൽ മാസത്തിനായി ബാലുശ്ശേരിയിലെ വോളിബോൾ പ്രേമികൾ കാത്തിരിക്കുകയാണ്.

 

 

 

 

 

 

 

 

                                 Balussery Online-Balussery News-Balussery Admin

 

Posted by : admin, 2015 Jan 25 08:01:12 pm